Wednesday, June 5, 2013

നിനക്ക്

 എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ്
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു
നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍ എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ..പിന്നീട് അത്
മേഘ ധൂമം പോലെ ഊര്‍ന്നിറങ്ങുമ്പോള്‍
ഉള്‍ക്കുളിരോടെ ഓരോ തുള്ളിയെയും
വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,അവയെ
അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക എന്നിലൂടെ
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം
പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക് ശമനം കിട്ടുമെങ്കില്‍
ഞാനത് കൊരിക്കുടിക്കാം.

1 comment:

  1. നല്ല കവിത ...
    ആശംസകൾ നേരുന്നു

    ഒരു അഭ്യര്ത്ഥന:

    വേർഡ്‌ വെരിഫികേഷൻ കമന്റ്സ് നല്കുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കും അതിനാൽ അത് മാറ്റുക.

    സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete