എന്റെ ഹൃദയത്തുടിപ്പിനു
ഇന്നലെ മുതലൊരു
താള ഭംഗം
നാവിലെ രസമുകുളങ്ങള്‍ക്ക്
ഇന്നലെ മുതല്‍
ഒരു രുചി വ്യത്യാസം
നാസാ രനധ്രങ്ങളില്‍
ഇന്നലെ മുതലൊരു
ദുര്‍ഗന്ധം പടര്‍ന്നു കയറുന്നു
കാറ്റിന്റെ ശീലുകള്‍ ചെവിക്കകത്ത്
സ്വരഭേദം തീര്‍ക്കുന്നു
ഇന്നലെ മുതല്‍ എനിക്ക് നഷ്ട്ടമായ
എന്നെ തിരയാന്‍
വിവേചനത്തിന്റെ സുഹൃത്ത്
എനിക്കൊരു ചൂട്ടു തന്നു
കണ്ണുകള്‍ മാത്രം നഷ്ട്ടമാവാത്ത ഞാന്‍
വഴി നീളെ വെളിച്ചം വിതറി
ഒന്ന് നടന്നു ,എന്റെ കാലുകള്‍
തളരുമ്പോഴേക്കും
തിരിച്ചറിവ് കൂടെ ഇറങ്ങി
എനിക്കെന്നെ തിരിച്ചു കിട്ടി.
No comments:
Post a Comment