നിഴലെന്നെ തേടി നടന്നതില്‍ പിന്നെയാ
ഞാനവയെ കൂട്ടിലാക്കാന്‍ ശ്രമിച്ചത്..
മൌനത്തിന്‍ ചരട് കൊണ്ട് ഞാനവയെ
ബന്ധിച്ചിരുന്നു ,എങ്കിലു
ഒഴുകി ഒഴുകി ഒടുവില്‍ ഹൃദയം വഴി
ഒഴുകിയതിനാണ് ഞാനവയ്ക്ക്
ഓര്‍മ്മകളുടെ തോണി കൊടുത്തത്
അവ മുങ്ങില്ലെന്ന് വിശ്വസിക്കുന്നു ,എങ്കിലും .
പല വഴികളിലായി മനസ്സിന്റെ തെരോട്ടത്തെ
ഒരേ ഒരു വഴിയിലായി ഒതുക്കി നിര്‍ത്തി,എങ്കിലും
എവിടെയെന്നറിയാതെ,
എങ്ങോട്ടേക്കോ പോകുന്ന ചിന്തകളെ
ബന്ധനത്തിലാക്കാന്‍ മാത്രമായില്ല ..
അവയെ ഞാന്‍ പറക്കാന്‍ വിട്ടു .
ചിറകുകളില്ലെങ്കിലും.
No comments:
Post a Comment