എനിക്ക് പോകാനുള്ള സമയമായി.
യാത്രാസഞ്ചിയില്‍ എടുത്തു വച്ച എന്റെ മെതിയടി
ഇനിയൊരു പട്ടാഭിഷേകവും ആഗ്രഹിക്കില്ല.
പട്ടടയില്‍ എന്റൊപ്പം എറിഞ്ഞു തീരാന്‍
കൊതിചിരിക്കുന്നു അവയും.....
പടിപ്പുര കടന്നെത്തുന്ന ഇളം കാറ്റിനു
ഇന്ന് മധുരം കൂടുകയാണോ...?
എന്റെ നെഞ്ചിടിപ്പിന്റെ വേഗത
ക്രമാതീതമായി കൂടുന്നു ...
തയ്യാറെടുത്തു നിന്നാലും
ഉല്‍ഭയത്തിനു ഒരു കുറവുമില്ല
ഇനിയൊരു യാത്രാമൊഴിയേകാന്‍
എന്റെ നാവുകള്‍ക്ക് ശക്തികിട്ടിയില്ലെങ്കിലോ ?
ഓരോ പുല്‍നാമ്പും എന്റെ കണ്ണീരില്‍
നനയാന്‍ കാത്തിരിക്കുന്നുവോ?
എനിക്കായി നിങ്ങള്‍ തന്ന സ്നേഹത്തിനു
ഒരു കുന്നിമണിയോളം തിരിച്ചു തരാനായില്ല.
എങ്കിലും നിങ്ങടുടെ കണ്ണുകള്‍
ചുണ്ടുകള്‍ എന്നെയോര്‍ത്ത് വിതുംബുന്നു...
സ്നേഹത്തിന്റെ ഗോവണിപ്പടികള്‍
ഇറങ്ങി ഞാന്‍ പോകുമ്പോള്‍ ,
നിങ്ങളില്‍ നിന്ന് പിന്‍വിളി അരുത്....
No comments:
Post a Comment