Tuesday, February 26, 2013

ഏട്..

അറിയാത്തോരിടം തേടി അലയുമ്പോഴും  
ഗദ്ഗദ സ്പന്ദനങ്ങള്‍ എന്റെ നെഞ്ചില്‍
 ഈരടികളായ് നിറയുമ്പോഴും
നിന്റെ സ്നേഹത്തിന്റെ പൊരുള്‍ തേടി
കാണാകയങ്ങളെല്ലാം മുങ്ങി തിരയുമ്പോഴും
അറിയുന്നു ഞാന്‍, നീയെന്നെ വിട്ടകന്നിട്ടില്ലെന്ന്
അതറിയാന്‍ ഞാനെന്തേ ഇത്ര വൈകി
സ്നേഹാര്‍ദ്രമാം കുമ്പിളില്‍ നീ കത്തിച്ച
നേര്‍ത്ത നെയ്ത്തിരി
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള
ഊടുവഴികള്‍  തുറന്നു തന്നു ..
നീയെനിക്കു വഴികാട്ടിയായ്‌ മുന്നില്‍ത്തന്നെ
ഉണ്ടെന്നുള്ള സത്യം എനിക്കറിയാന്‍ കഴിഞ്ഞു
ഹൃദയ നൊമ്പരങ്ങള്‍ എന്നില്‍നിന്നും
ചിറകുവിരിച്ചു പറന്നകലുന്നതും  ഞാനറിഞ്ഞു.

No comments:

Post a Comment