Tuesday, February 26, 2013

സാന്ത്വനം


കാലമേ ഈ പൂവില്‍
ഒരിതള്‍ മാത്രം ബാക്കി വച്ച്
നീ പോകുമ്പോള്‍
നിറഞ്ഞൊഴുകിയ
കണ്ണുനീര്‍ഒലിച്ചിറങ്ങി
ഈ തണ്ടുകള്‍
വെവലാതിപ്പെടുമ്പോള്‍
ഒരു സാന്ത്വനത്തിന്റെ കുഞ്ഞു
സ്പര്‍ശം പോലും എന്നിലേക്ക്‌
നീണ്ടു വരാത്തതെന്തേ....
ഇനിയും എന്നെ കരയിക്കല്ലേ
നിന്നില്‍ ലയിച്ചു നിന്നോട് ചേര്‍ന്ന്
ഇല്ലാതാവാന്‍ ,
ഇനിയൊരു പിറവിക്കും
എന്നെ കൂട്ട് പിടിക്കല്ലേ .......

No comments:

Post a Comment