പാതി വാതിലില്‍ പ്രണയം
ചിരിച്ചു കൊണ്ടെത്തി നോക്കുന്നു....
അകത്തു പ്രവേശിക്കാന്‍
അനുവാദം ചോദിക്കാനാവാം
എന്തെങ്കിലുമാവട്ടെ എന്നിലത്
യാതൊരു ഭാവവും ഉണ്ടാക്കിയില്ല.
അത് കണ്ടിട്ടാവാം, ഓഹ് ,ഇവളാര്,
ഒന്ന് മൈന്‍ഡ് ചെയ്‌താല്‍
എന്താ വരാന്‍ പോകുന്നത്....
ഇത്ര അഹങ്കാരം പാടില്ല..
പോയേക്കാം ഇനി ഇവിടെ -
ചുറ്റിപറ്റി നീക്കുന്നത് അത്ര പന്തിയല്ല...
സ്വാഭാവികം, തോന്നിയതില്‍ തെറ്റില്ല...
പക്ഷെ പ്രണയത്തിനു അറിയില്ലല്ലോ
ഞാനേകാന്ത ധ്യാനത്തിലായിരുന്നു എന്നത്..
ഞാന്‍ നട്ട പ്രണയമരം വളര്‍ന്നു പന്തലിച്ചു
രണ്ടു ശിഖരങ്ങളായി പൂവായി കായായി .....
No comments:
Post a Comment