പാതിവിടര്‍ന്നൊരാ താമരമൊട്ടിനെ-
പങ്കിലമാക്കിയ ക്രൂരതയില്‍
പകരമാവില്ല ശാരിക പൈതലേ ഈ
പരതുന്ന വാക്കും, പതറുന്ന പേനയും...
സ്വയമറിയാതിറങ്ങിയ കുഴിയില്‍
ചിതലരിച്ചു പോയൊരാ ജന്മസ്വപ്നം
ഒരു പിടി നരാധമന്മാരുടെ
അടങ്ങാത്ത കാമാന്ധത്തില്‍
വിടപറഞ്ഞു പോയൊരാ അമ്മതന്‍
ആത്മാവിന്‍ നൊമ്പരം
മാനവനൊരു നാളും മറന്നീടില്ല.
വിറയാര്‍ന്ന കണ്‍ഠത്തില്‍ നിന്നുതിരും വാക്കിനെ
വിരലമത്തീടുന്ന നീരാളികള്‍ ,
നീണ്ടുകൂര്‍ത്ത ദൃംഷ്ടങ്ങളാലെ
നിലയുറപ്പിച്ചീടുന്നവള്‍ക്കു ചുറ്റും
അവളൊന്നവസാനിച്ചിരുന്നെങ്കിലെന്നവര്‍
ഒരു മാത്ര ആശിച്ചിരുന്നിരിക്കാം...
ഒരായിരം നാഗങ്ങളിഴഞ്ഞു നീങ്ങിയ
ഒരു പെണ്ണിന്‍ പ്രജ്ഞയററ ശരീരം
നെഞ്ചിന്‍ നെരിപ്പോടില്‍ നിന്നുയരുന്ന
തീജ്വാല കണക്കെയാരൂപം
നീറുന്ന മനസ്സിലൊരുണങ്ങാത്ത മുറിവുമായ്
നീരുവററാത്തൊരു ചീര്‍ത്ത മുഖം
ഞെട്ടിത്തരിച്ചു പോയാമുഖം കണ്ടപ്പോള്‍
വിരിയാത്ത പൂവിന്‍ വിതുമ്പുന്ന ഗദ്ഗദം പോല്‍
വീണടിയുന്ന വിധി തന്‍ വിളയാട്ടം
വിധിയെന്നു പുലമ്പി വിലപിക്കുന്നമ്മമാര്‍
വിങ്ങലോടെ പിരിഞ്ഞു പോകുന്നു
തലകുമ്പിട്ടിരിക്കുന്ന താതന്മാര്‍
തന്റെ പുത്രിക്കു നല്‍കാനുള്ള കവച്ചമോര്‍ത്തോര്‍ത്ത്...
ജന്മം തന്നവനാരെന്നറിയാതെ
ജന്മഭൂമിതന്‍ മാറില്‍ കൈകാലിട്ടടിക്കുന്നു
പാല്‍ മണം മായത്ത കൊച്ചു ചുണ്ടില്‍
മണി മുത്തമേകാതെ വിടപറഞ്ഞോരമ്മതന്‍
ആത്മാവിന്‍ അടങ്ങാത്ത മ്പ
മാനവനൊരു നാളും മറന്നീടില്ല.
കുരുന്നിളം കുഞ്ഞിന്റെ കണ്ണില്‍ നിന്നടരുന്ന
കണ്ണീര്‍തുള്ളികളൊരു ലാവകണക്കെ
മണ്ണിനെ ചുട്ടുപൊള്ളിക്കുമ്പോള്‍
മറക്കാനകുമോ മാനവന് ...
ഉറങ്ങാനാകുമോ പാപികള്‍ക്ക്
പങ്കിലമാക്കിയ ക്രൂരതയില്‍
പകരമാവില്ല ശാരിക പൈതലേ ഈ
പരതുന്ന വാക്കും, പതറുന്ന പേനയും...
സ്വയമറിയാതിറങ്ങിയ കുഴിയില്‍
ചിതലരിച്ചു പോയൊരാ ജന്മസ്വപ്നം
ഒരു പിടി നരാധമന്മാരുടെ
അടങ്ങാത്ത കാമാന്ധത്തില്‍
വിടപറഞ്ഞു പോയൊരാ അമ്മതന്‍
ആത്മാവിന്‍ നൊമ്പരം
മാനവനൊരു നാളും മറന്നീടില്ല.
വിറയാര്‍ന്ന കണ്‍ഠത്തില്‍ നിന്നുതിരും വാക്കിനെ
വിരലമത്തീടുന്ന നീരാളികള്‍ ,
നീണ്ടുകൂര്‍ത്ത ദൃംഷ്ടങ്ങളാലെ
നിലയുറപ്പിച്ചീടുന്നവള്‍ക്കു ചുറ്റും
അവളൊന്നവസാനിച്ചിരുന്നെങ്കിലെന്നവര്‍
ഒരു മാത്ര ആശിച്ചിരുന്നിരിക്കാം...
ഒരായിരം നാഗങ്ങളിഴഞ്ഞു നീങ്ങിയ
ഒരു പെണ്ണിന്‍ പ്രജ്ഞയററ ശരീരം
നെഞ്ചിന്‍ നെരിപ്പോടില്‍ നിന്നുയരുന്ന
തീജ്വാല കണക്കെയാരൂപം
നീറുന്ന മനസ്സിലൊരുണങ്ങാത്ത മുറിവുമായ്
നീരുവററാത്തൊരു ചീര്‍ത്ത മുഖം
ഞെട്ടിത്തരിച്ചു പോയാമുഖം കണ്ടപ്പോള്‍
വിരിയാത്ത പൂവിന്‍ വിതുമ്പുന്ന ഗദ്ഗദം പോല്‍
വീണടിയുന്ന വിധി തന്‍ വിളയാട്ടം
വിധിയെന്നു പുലമ്പി വിലപിക്കുന്നമ്മമാര്‍
വിങ്ങലോടെ പിരിഞ്ഞു പോകുന്നു
തലകുമ്പിട്ടിരിക്കുന്ന താതന്മാര്‍
തന്റെ പുത്രിക്കു നല്‍കാനുള്ള കവച്ചമോര്‍ത്തോര്‍ത്ത്...
ജന്മം തന്നവനാരെന്നറിയാതെ
ജന്മഭൂമിതന്‍ മാറില്‍ കൈകാലിട്ടടിക്കുന്നു
പാല്‍ മണം മായത്ത കൊച്ചു ചുണ്ടില്‍
മണി മുത്തമേകാതെ വിടപറഞ്ഞോരമ്മതന്‍
ആത്മാവിന്‍ അടങ്ങാത്ത മ്പ
മാനവനൊരു നാളും മറന്നീടില്ല.
കുരുന്നിളം കുഞ്ഞിന്റെ കണ്ണില്‍ നിന്നടരുന്ന
കണ്ണീര്‍തുള്ളികളൊരു ലാവകണക്കെ
മണ്ണിനെ ചുട്ടുപൊള്ളിക്കുമ്പോള്‍
മറക്കാനകുമോ മാനവന് ...
ഉറങ്ങാനാകുമോ പാപികള്‍ക്ക്
No comments:
Post a Comment