Tuesday, February 26, 2013

ഗീതം


ഒരു ഗസല്‍ മഴയായി നീ എന്നില്‍
പെയ്തു തുടങ്ങിയത് എപോഴാണ്.
അറിയില്ല എപോഴാണ് ഞാന്‍
നിന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് .
എല്ലാ വാതിലുകളും കൊട്ടിയടച്ചു
എന്റെ നേരെയുള്ള ജനലുകള്‍ മാത്രം
തുറന്നിട്ട്‌ ഞാന്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമല്ലേ
നീ ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്....
നിന്റെ കണ്ണുകളിലേക്കു നോക്കാന്‍
എനിക്കിന്നും പേടിയാണ് ,കാരണം
നീയും എന്നെ സ്നേഹിക്കുന്നുണ്ട്...
അറിയാതെ റേഡിയോയില്‍ കൂടി
ഒഴുകിവന്ന ആഗാനം ഞാന്‍ ശബ്ദംകൂട്ടി വച്ചത്
നിന്നെ കണ്ടു കൊണ്ടല്ലായിരുന്നു .പക്ഷെ
നീ അന്ന് എന്നെ തിരിഞ്ഞു നോക്കിയ നിമിഷം
നിന്റെ മുഖത്തു കണ്ട ആ ചിരിയും നോട്ടവും
ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്..
അപോഴാണോ എനിക്ക് ആ ഗാനം
പ്രിയപ്പെട്ടതായത്....
പിന്നീടായിരിക്കാം ഞാനും നിന്നെ
ശ്രദ്ധിക്കാന്‍ തുടങ്ങിയത്....
എത്രയോ വര്‍ഷമായി ഇന്നുംതുടരുന്നു-
പരസ്പരം ഒരു നോട്ടത്തില്‍ ഒരു പുഞ്ചിരിയില്‍
അതുമതി ,അതാണ്‌ പ്രണയം....
അത് തന്നെയാണ് നീയും ഞാനും ആഗ്രഹിച്ചതും..
സംഗീതത്തിനായി ഉഴിഞ്ഞു വച്ച നിന്റെ ജീവിതത്തെ
ഞാനും വല്ലാതെ ഇഷ്ട്ടപ്പെടുന്നു ........

No comments:

Post a Comment